ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

  • IndiaGlitz, [Tuesday,September 05 2023]

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്‌ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയവേ സൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശശികലയും ഇളവരസിയും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലടക്കയ്‌ക്കപ്പെട്ടത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ശശികല മോചിതയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ മുന്തിയ സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത് എന്നതിന് ദൃശ്യങ്ങൾ സഹിതം തെളിവ് പുറത്ത് വന്നിരുന്നു. ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്.

More News

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

പുതുപ്പള്ളിയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി

പുതുപ്പള്ളിയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി