അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; വനം വകുപ്പിൻ്റെ വാഹനം തകര്‍ത്തു

  • IndiaGlitz, [Saturday,May 06 2023]

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നു വിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിൻ്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. തുടർന്ന് വനപാലകർ ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചതോടെ വനം വകുപ്പിൻ്റെ വാഹനത്തിനു നേരെ തിരിയുകയും തകർക്കുകയും ചെയ്തു. നിലവിൽ വനപാലകരും നാട്ടുകാരും ചേർന്ന് തമിഴ്നാട്ടിലെ തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമായ മേഘമലയിൽ രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി.

More News

ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

ഏകദിന ലോകകപ്പ് വേദിയിൽ കാര്യവട്ടവും പരിഗണനയിൽ

ഏകദിന ലോകകപ്പ് വേദിയിൽ കാര്യവട്ടവും പരിഗണനയിൽ

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം 'ലൈവ്' ന്റെ ട്രെയിലർ പുറത്തിറങ്ങി

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം 'ലൈവ്' ന്റെ ട്രെയിലർ പുറത്തിറങ്ങി

സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി

സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി