മാസപ്പടി വിവാദം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാഗ്വാദം
Send us your feedback to audioarticles@vaarta.com
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം സംബന്ധിച്ച് മാത്യു കുഴല്‍നാടനും സ്പീക്കറും തമ്മില്‍ വാഗ്വാദം. വിവാദം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തിൽ സ്പീക്കർ ഇടപ്പെട്ടു. എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ എന്ന് സ്പീക്കര്‍ ശാസിച്ചു. ചട്ടവും റൂളും അനുശാസിക്കാത്ത ഒന്നും രേഖയില്‍ ഉണ്ടാവില്ലെന്നും ഇവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ഇതിനു മറുപടിയായി, നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
പുറത്തിറങ്ങിയ മാത്യു കുഴല്‍നാടന്‍ സഭയിലുന്നയിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ആരോപണം ഉന്നയിക്കുമെന്ന ആശങ്ക കാരണമാണ് സ്പീക്കര്‍ പ്രസംഗം തടസപ്പെടുത്തിയതെന്ന് മാത്യു പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. തന്നെ ജനം തെരഞ്ഞെടുത്തത് ജനങ്ങളുടെ കാര്യങ്ങള്‍ സഭയില്‍ പറയാനാണ്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകൻ്റെയോ പേര് പറഞ്ഞിട്ടില്ല. നിയമസഭയില്‍ ഒരു ജനപ്രതിനിധിക്ക് പോലം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രിയോ മകൾ വീണയോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments