ഇന്റര്‍നാഷണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണൽ മെസ്സി. ലോകകപ്പ് കിരീടം ഉയർത്തിയിട്ട് കൃത്യം നൂറാം ദിവസം തന്നെയാണ് മെസ്സി തൻ്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയിരിക്കുന്നത്. കുറസോവയ്ക്കെതിരെയാണ് മെസ്സിയുടെ നൂറാം ഗോള്‍. സൗഹൃദ മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 20-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയാണ് മെസ്സി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോൾ നേട്ടം കുറിച്ചത്. 20,33,37 മിനിറ്റുകളിലായി മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് മെസ്സി ഹാട്രിക് നേടിയത്. 174 മത്സരങ്ങളിൽ നിന്നാണ് സൂപ്പർ താരത്തിന് ഈ നേട്ടം സ്വന്തമാക്കാനായത് പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 122 ഗോളുകളാണ് റൊണാൾഡോ നേടിയത്. 2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരെയായിരുന്നു താരത്തിൻ്റെ ആദ്യ അന്താരാഷ്ട്ര ഗോൾ പിറന്നത്. ലോക ഫുട്ബോൾ ചരിത്രത്തിൽ നൂറ് ഗോൾ തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് ലയണൽ മെസ്സി.