ഡോക്ടര്‍മാരുടെ സംഘടനയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര് റഹ്മാന്
- IndiaGlitz, [Wednesday,October 04 2023]
പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. അഞ്ച് വര്‍ഷം മുമ്പ് സംഗീത പരിപാടിക്കായി മുന്‍കൂര്‍ ആയി വാങ്ങിയ പണം റഹ്മാന് തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന പരാതി നല്‍കിയിരുന്നു.
എന്നാൽ സംഘടനയുടെ ആരോപണങ്ങൾ നിഷേധിച്ച് എ ആർ റഹ്മാൻ രംഗത്തെത്തി. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് അദ്ദേഹം. തന്നെ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്മാൻ ആരോപിച്ചു. തനിക്കെതിരെ നല്കിയ പരാതി മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്മാന് ആവശ്യപ്പെട്ടിട്ടുണ്ട്.