'ജയിലർ' ലെ വില്ലന് അഭിനന്ദന പ്രവാഹം
Send us your feedback to audioarticles@vaarta.com
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടൻ വിനായകൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വിനായകന് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള വിമർശനങ്ങളാണ്. എന്നാൽ രജനി കാന്തിൻ്റെ ജയിലർ സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ വിനായകനെ അഭിനന്ദങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ജയിലർ തിയറ്ററിൽ എത്തിപ്പോൾ, രജനികാന്തിനൊപ്പമോ അതിനെക്കാൾ മേലെയോ കസറിയ വർമ്മയെ ഗംഭീരമാക്കിയത് വിനായകൻ ആണ്. ഡാൻസറായി ബിഗ് സ്ക്രീനിൽ എത്തി പിന്നീട് കോമേഡിയനായും വില്ലനായും മലയാളത്തിൽ കസറിയ വിനായകൻ്റെ മറ്റൊരു നിറഞ്ഞാട്ടമായിരുന്നു ജയിലർ.
കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ നേടിയെടുത്തത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസയാണ്. ജയിലർ കണ്ടിറങ്ങിയർ എല്ലാം പുകഴ്ത്തുന്നത് നടൻ വിനായകൻ ചെയ്ത വില്ലൻ കഥാപാത്രത്തെയാണ്. വലിയൊരു ബിഗ് ബജറ്റ് സിനിമയിൽ നായകനേയും കടത്തി വെട്ടുന്ന വില്ലനായി ആദ്യമായിട്ടാകും വിനായകൻ അഭിനയിച്ചിരിക്കുന്നത്. രജിനികാന്തിനെപ്പോലൊരു മഹാനടനെ മുന്നിൽ നിർത്തി അസാധ്യ പ്രകടനമായിരുന്നു വിനായകന്റേത് എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. താരത്തിൻ്റെ കരിയറിലെ ഒരു നാഴികകല്ലായി ജയിലറിലെ വർമ്മൻ മാറി കഴിഞ്ഞു. വർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് റിപ്പോർട്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments