ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉപകാരസ്മരണ: രമേശ് ചെന്നിത്തല
Send us your feedback to audioarticles@vaarta.com
മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിൻ്റെ അഴിമതി അന്വേഷിക്കാനുള്ള തൻ്റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിൻ്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍.
സ്പ്രിംഗ്ലര്‍, ബ്രൂവറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടുക്കാതെ സര്‍ക്കാരിനെ സഹായിച്ച ആളാണ് അദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ നിരന്തര പോരാട്ടം കാരണം സര്‍ക്കാരിന് ഇവയില്‍ നിന്നെല്ലാം പിന്നോട്ട് പോകേണ്ടി വന്നു. അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതി തേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയില്‍ നിയമിച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ്. ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന് എതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെ എന്നും ചെന്നിത്തല വിമർശിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout