അസോസിയേറ്റ് പ്രൊഫസർ നിയമനം, അപ്പീൽ നൽകി പ്രിയ വർഗീസ്

  • IndiaGlitz, [Thursday,January 12 2023]

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ അയോഗ്യയാക്കപ്പെട്ട പ്രിയ വർഗീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി. സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്നും അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചുവെന്നും ഹ‍ര്‍ജിയിൽ ആരോപിക്കുന്നു. 11 വർഷത്തെ അധ്യാപന പരിചയം ഉണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് പ്രിയ വർഗീസിൻ്റെ വാദം. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്‌ച പറ്റിയെന്നും പ്രിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ ഭാര്യയായ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്നു ഹൈക്കോടതി നവംബർ 16നു വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രിയ അപ്പീൽ കൊടുത്തത്.

More News

ഒളിവിൽ പോയ പ്രതി പ്രവീൺ റാണയെ പോലീസ് പിടികൂടി

നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ പ്രതി പ്രവീൺ റാണയെ പോലീസ് പിടികൂടി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രന്‍

ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായി ശ്രീകുമാരൻ തമ്പി

ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായി ശ്രീകുമാരൻ തമ്പി

ആർക്കും മുഖ്യമന്ത്രിയാകാം: ശശി തരൂരിനെതിരെ വിമർശനം

ആർക്കും മുഖ്യമന്ത്രിയാകാം: ശശി തരൂരിനെതിരെ വിമർശനം

വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി

വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി