ആരാധകനു കിടിലൻ മറുപടി കൊടുത്തു അനു മോൾ
Send us your feedback to audioarticles@vaarta.com
ആദ്യ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മണി വീണ്ടും സിനിമയിൽ എത്തുന്നു. ഇത്തവണ നായകനായാണ് മണി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. രഞ്ജൻ പ്രമോദിന്റെ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച മണിയെന്ന ആദിവാസി കുട്ടി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന ചിത്രത്തിലൂടെയാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മണി തിരിച്ചുവരുന്നത്. അനുമോളാണ് ചിത്രത്തിലെ നായിക.
മണിയുടെ നായികയാകുന്ന വിവരം സന്തോഷത്തോടെയാണ് അനുമോൾ ആരാധകരുമായി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ അതിലൊരാൾ മണിയെ പരിഹസിച്ച് കമന്റിട്ടു. ഇതിനെതിരെ ശക്തമായി തന്നെ അനു പ്രതികരിച്ചു. കുറച്ച് മാന്യതയോടെ പെരുമാറിയാൽ നന്നായിരുന്നു. അഭിനയിക്കാൻ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്. അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ലെന്നാണ് അനുമോൾ മറുപടി നൽകിയത്. കോഴിക്കോട് മെഡിക്കൽ !*! കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമയാണ് ചിത്രം ഒരുക്കുന്നത്. ഭിന്നലിംഗത്തിൽപ്പെട്ട ഗുളികൻ എന്ന ആദിവാസിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അയാൾ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സജിതാ മഠത്തിൽ, ജോയ് മാത്യു, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments