സ്ത്രീ വിരുദ്ധ പരാമർശം: കെ.സുരേന്ദ്രനെതിരെ കേസെടുത്തു
Send us your feedback to audioarticles@vaarta.com
മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. തൃശ്ശൂരില്‍ നടന്ന ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു പരാമര്‍ശം. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. "കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു, കാശടിച്ചു മാറ്റി, തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കി കൊണ്ടിരിക്കുകയാണ്’’ എന്നായിരുന്നു സുരേന്ദ്രൻ്റെ പ്രസ്താവന. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ നേരത്തെ മുഖ്യമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയിരുന്നു. സുരേന്ദ്രൻ്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിൻ്റെ പ്രതിഫലനവുമാണെന്നും വീണ എസ് നായർ പരാതിയിൽ പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout