പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ ഇന്ന് ഇഡി ക്കു മുന്നിൽ ഹാജരാകും
Send us your feedback to audioarticles@vaarta.com
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലിൽ ആശങ്കയില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ സുധാകരനെ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് ഇ ഡി വിവര ശേഖരണം നടത്തിയത്. കേസിൽ സുധാകരൻ നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇതിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമയ്ക്കൽ, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് മൊഴി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ സുധാകരൻ തള്ളി. തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഐജി ലക്ഷ്മണിനെതിരെയുളള ഗുരുതര കണ്ടെത്തലുകളാണ് ക്രൈം ബ്രാഞ്ച് നടത്തിയത്.
Follow us on Google News and stay updated with the latest!
Comments