പുരാവസ്‌തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

  • IndiaGlitz, [Saturday,July 29 2023]

മോൻസൻ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. സുരേന്ദ്രൻ്റെ വീട്ടിൽ വച്ച് മോൻസന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരൻ്റെ മൊഴിയിൽ വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും.

ബാങ്ക് രേഖകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിലാണ്‌ സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്. സുരേന്ദ്രൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൻസൺ പണം കൈമാറിയിരുന്നു. ഇതിൻ്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ കൈപറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടും എന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചു എന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

More News

നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം

നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം

ഷാരുഖ് ഖാനും ആറ്റ്‌ലിക്കും കത്തുമായി 'ധവാന്‍' സംവിധായകന്‍

ഷാരുഖ് ഖാനും ആറ്റ്‌ലിക്കും കത്തുമായി 'ധവാന്‍' സംവിധായകന്‍

മലയാളത്തിൻ്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ സുദിനം

മലയാളത്തിൻ്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ സുദിനം

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ്‌ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ്‌ ജയം