പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

  • IndiaGlitz, [Monday,August 14 2023]

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇ ഡി നോട്ടീസ്. അടുത്തയാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഐ ജി ലക്ഷ്മണയ്ക്കും മുൻ ഡി ഐ ജി സുരേന്ദ്രനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഈയാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജാരാകാനാണ് നിർദേശം. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം.

മൂവരും നൽകിയ ഉറപ്പിൽ മോൻസനു വൻ തുക കൈമാറി വഞ്ചിക്കപ്പെട്ടു എന്നാണു പരാതിക്കാരുടെ ആരോപണം. മോൻസൻ്റെ തട്ടിപ്പിനു കൂട്ടു നിന്നതിൻ്റെ പേരിൽ ഐജി ലക്ഷ്മണിനെ 2021 നവംബറിൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, കേസിൽ പ്രതിയാക്കിയിരുന്നില്ല. ജൂണിൽ കെ.സുധാകരനെ പ്രതി ചേർത്തപ്പോഴാണ് ലക്ഷ്മൺ, സുരേന്ദ്രൻ എന്നിവരെ കൂട്ടുപ്രതികളാക്കിയത്. അതേ സമയം കെപിസിസി പ്രസിഡന്റിനെ ഇഡി വേട്ടയാടുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.