ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിച്ചില്ല; വിനേഷ് ഫോഗട്ടിന് നോട്ടിസ്

ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിനേഷ് ഫോഗട്ടിന് നോട്ടീസ് നൽകി. ജൂൺ 27-ന് പരിശോധനയ്ക്കായി സോനിപത്തിൽ ഉത്തേജക ഏജൻസി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും വിനേഷ് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ കൂടിയാണ് വിനേഷ് ഫൊഗട്ട്. വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസ് 2023-ൽ വിനേഷ് ഫൊഗട്ടും മത്സരിക്കുന്നുണ്ട്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് വിനേഷ് ഫൊഗട്ട്. ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നേർക്ക് ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ വികാര വിക്ഷുബ്ധയായി വിനേഷ് ഫൊഗട്ട് സംസാരിച്ചിരുന്നു.