അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം: വീണ ജോർജ്
Send us your feedback to audioarticles@vaarta.com
നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാരിന് എതിരെ കള്ളക്കഥ മെനയുന്നവരാണ് നിയമന കോഴ ആരോപണത്തിന് പിന്നിലെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.
കൈക്കൂലി വാങ്ങിയത് തൻ്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടെ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വലിയ ആത്മ വിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി. ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സെക്രട്ടറിയേറ്റിന് മുൻപിൽ വച്ച് അഖിൽ മാത്യുവിനെന്നല്ല, താൻ ആർക്കും പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴി നൽകിയിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments