കെജിഎഫ്,കാന്താര.. ഇവയ്ക് പിന്നാലെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി -'വിജയാനന്ദ'
Send us your feedback to audioarticles@vaarta.com
കന്നടത്തിൽ നിന്നും ബയോപിക് കഥയുമായി പാൻ ഇന്ത്യൻ ചിത്രം 'വിജയാനന്ദ്' ഡിസംബർ 9 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് കന്നടത്തിൽ നിന്നുമെത്തിയ കെജിഎഫ് ഇടം പിടിച്ചത്. കെജിഎഫ് തീർത്ത അലയൊലികൾ അവസാനിക്കും മുമ്പാണ് അപ്രതീക്ഷിത വിജയവുമായി കാന്താര തരംഗമുണ്ടാക്കുന്നത്. ചെറിയ ബജറ്റിലെത്തിയ ചിത്രം മൊഴിമാറ്റം നടത്തിയ എല്ലാ ഭാഷകളിലും വലിയ വിജയം നേടി. ഈ ചിത്രങ്ങൾക്കു പിന്നാലെയാണ് കന്നടത്തിൽ നിന്നുമുള്ള ആദ്യ ബയോപിക് എന്ന പേരുമയോടെ എത്തുന്ന വിജയാനന്ദ് ഡിസംബർ 9 ന് റിലീസാകുന്നത്.രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്കാര ജേതാവുമായ വിജയ് ശങ്കേശ്വരിൻ്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായജീവിത കഥയാണ് ജീവാനന്ദ എന്ന സിനിമയുടെ ഇതിവൃത്തം.
ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ശ്രദ്ധേയനായ റിഷിക ശർമ്മയാണ് സംവിധാനം. ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ വിആർഎൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നു വരുകയാണ് ഈ ചിത്രത്തിലൂടെ. വിആർഎൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മേൽനോട്ടത്തിൽ വിആർഎൽ ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ്. പിതാവിൻ്റെ പോരാട്ടത്തിൻ്റെ കഥ മകൻ്റെ നേതൃത്വത്തിൽ വെള്ളിത്തിരയിലെത്തിക്കുകയാണ്.
തെലുങ്കിലെ യുവ താരമായ നിഹാൽനൊപ്പം ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതത്തിനു വളരെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ബയോപിക് ചിത്രമെങ്കിലും സിനിമാറ്റിക്കായി കഥ പറയുകയാണ് ചിത്രത്തിലൂടെ. സ്റ്റണ്ട് രവി വർമ്മയും ഛായാഗ്രഹണം കീർത്തൻ പൂജാരിയും നിർവഹിക്കും. പിആർഒ: എ.എസ്. ദിനേശ്, ശബരി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments