'സൗദി വെള്ളക്ക' യ്ക്ക് വീണ്ടും അന്തർദേശീയ പുരസ്‌കാരം
Send us your feedback to audioarticles@vaarta.com
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സൗദി വെള്ളക്ക മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന വേള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തീയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചത്. സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങൾ കീഴടക്കി. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തീയറ്ററിലെത്തിയത്.
കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തരുൺ ചിത്രം ഒരുക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പാലി ഫ്രാന്‍സിസ്. ഛായാഗ്രഹകൻ ശരൺ വേലായുധൻ. ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, സ്റ്റിൽസ്: ഹരി തിരുമല.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments