close
Choose your channels

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' ചിത്രീകരണം ആരംഭിച്ചു

Friday, February 24, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അനൂപ് മേനോൻ നായകനാകുന്ന നിഗൂഢം ചിത്രീകരണം ആരംഭിച്ചു

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബെൽ, എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് നിഗൂഢം. ജി & ജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജേഷ് എസ്.കെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഗാനങ്ങൾ കൃഷ്ണചന്ദ്രൻ, സംഗീതം ചെയ്തിരിക്കുന്നത് റോണി റാഫേൽ, ഛായാഗ്രാഹകൻ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേയ്ക്പ്പ് സന്തോഷ് വെൺപകൽ, എഡിറ്റിംഗ് സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ശങ്കർ, പ്രൊഡക്ൻ മാനേജർ കുര്യൻ ജോസഫ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment