പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്
Send us your feedback to audioarticles@vaarta.com
എ.ആർ.റഹ്മാനെ പിന്നിലാക്കി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്ന റെക്കോർഡ് അനിരുദ്ധ് രവിചന്ദര്‍ സ്വന്തമാക്കി. തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം 10 കോടി രൂപയാണ് അനിരുദ്ധിൻ്റെ പ്രതിഫലം. എ.ആർ.റഹ്മാൻ എട്ട് കോടി രൂപയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. പുറത്തു വരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായിരിക്കും അനിരുദ്ധ്.
ഷാറൂഖ് ഖാനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിൻ്റെ ടീസർ പുറത്ത് ഇറങ്ങിയതോടെ അനിരുദ്ധിൻ്റെ സംഗീതവും ചർച്ചയായിട്ടുണ്ട്. 2012 ൽ പുറത്ത് ഇറങ്ങിയ ധനുഷ് ചിത്രമായ 'ത്രീ'യിലൂടെ ആണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. എസ്.ആർ.കെയുടെ ജവാൻ കൂടാതെ വിജയുടെ ലിയോ, രജനികാന്ത് ചിത്രം ജയിലർ, ജൂനിയർ എൻ.ടി.ആറിൻ്റെ ദേവര, കമൽഹാസൻ്റെ ഇന്ത്യൻ 2, അജിത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout