'അനിമൽ': പ്രി ടീസർ പുറത്ത്
Send us your feedback to audioarticles@vaarta.com
ഭദ്രകാളി പിക്ചേഴ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗുൽഷൻ കുമാർ, ടി സീരീസ്, സിനി 1 എന്നിവർ അവതരിപ്പിച്ച് സന്ദീപ് റെഡ്ഢി സംവിധാനം ചെയ്യുന്ന അനിമൽ എന്ന ചിത്രത്തിൻ്റെ പ്രി ടീസർ പുറത്ത്. ഒരു കോടാലിയുമായി രൻബിർ കപൂർ നിരവധി പേരെ കൊല്ലുന്നതാണ് പ്രി ടീസറിൽ. രൻബിർ ഒരു കോടാലി എടുക്കുകയും ഇവർ തമ്മിലെ സംഘടനം ആരംഭിക്കുകയും ചെയ്യുകയാണ്. രൻബിർ ചിലരെ കോടാലി കൊണ്ട് കൊല്ലുകയും ബാക്കിയുള്ളവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നീളൻ മുടിയും മുഖത്ത് ഒരുപാട് മുറിവുകളുമായിട്ടാണ് രൻബിറിനെ ടീസറിൽ കാണുന്നത്. വെള്ള കുർത്തയും മുണ്ടുമാണ് രൻബിറിൻ്റെ വേഷം. ഒരുപാട് പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ടീസർ നൽകുന്നത്.
ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ആയി ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ടീസറിൽ സംഗീതം നൽകിയിരിക്കുന്നത് മനൻ ഭരദ്വാജാണ്. ലിറിക്സ്: ഭൂപീന്ദർ ബബ്ബൽ, ഗായകർ: മനൻ ഭരദ്വാജ്, ഭൂപീന്ദർ ബബ്ബൽ. പിആർഒ: ശബരി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com