എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
Send us your feedback to audioarticles@vaarta.com
അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ.സന്തോഷ് തുടരും. എ പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്നു മറ്റാരുമില്ല. പാര്‍ട്ടി പുറത്തു വിട്ട ദേശീയ ഭാരവാഹി പട്ടികയിൽ അനില്‍ ആന്റണി നേരത്തെ ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ ദിവസം അനില്‍ ആന്റണി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ ആന്റണി മോദിയെ കണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററും ആയിരുന്നു അനിൽ. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Follow us on Google News and stay updated with the latest!
Comments