കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാർലിംഗ് ടീസർ ട്രെൻഡിങ്ങിൽ

  • IndiaGlitz, [Tuesday,February 07 2023]

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിൻ്റെ ടീസര്‍ ട്രെൻഡിങ്ങിൽ ലിസ്റ്റിൽ. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിൻ്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിൻ്റെ അടിസ്ഥാന പ്രമേയം. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്‍സാര്‍ ഷായാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ- ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.