അനന്തപുരി ഇന്ന് ആറ്റുകാൽ പൊങ്കാല നിറവിൽ

  • IndiaGlitz, [Tuesday,March 07 2023]

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ ജനലക്ഷങ്ങൾ അനന്തപുരിയിൽ. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടായ ആറ്റുകാൽ പൊങ്കാല കുംഭ മാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് സമർപ്പിക്കുന്നത്. രൗദ്ര ഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. രാവിലെ പത്തരയ്ക്ക് ക്ഷേത്ര മുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും. ഉച്ചയ്ക്ക് 2.30-ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. കനത്ത ചൂടും ഭക്തജനത്തിരക്കും പരിഗണിച്ച് കനത്ത സുരക്ഷയാണ് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലും സജ്ജീകരണങ്ങളുണ്ട്.

More News

അയൽവാശി യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

"അയൽവാശി" യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' പൂജ കോട്ടയത്ത് നടന്നു

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' പൂജ കോട്ടയത്ത് നടന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ടീസർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി' ടീസർ പുറത്തിറങ്ങി

മംമ്ത എനിക്ക് തന്നത് വലിയ കെയറും സപ്പോര്‍ട്ടുമായിരുന്നു , മനസ്സു തുറന്ന് പ്രണയ ജോടികൾ

"മംമ്ത എനിക്ക് തന്നത് വലിയ കെയറും സപ്പോര്‍ട്ടുമായിരുന്നു", മനസ്സു തുറന്ന് പ്രണയ ജോടികൾ

ബ്രഹ്മപുരം അഗ്നിബാധ: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി

ബ്രഹ്മപുരം അഗ്നിബാധ: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി