വിവാഹത്തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുതവധുവരന്മാർക്ക് അപകടം
Send us your feedback to audioarticles@vaarta.com
ഇന്ന് വിവഹിതരാകേണ്ട പ്രതിശ്രുത വധു സെൽഫിഎടുക്കുന്നതിനിടയിൽ കാൽ വഴുതി പാറക്കുളത്തിൽ വീണു. യുവതിയെ രക്ഷിക്കാൻ പ്രതിശ്രുത വരനും കൂടെ ചാടി. ഒടുവിൽ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഇരുവരേയും രക്ഷപ്പെടുത്തി. പകൽക്കുറി ആയിരവില്ലിയിലുള്ള പാറമടയിൽ ഇന്നലെ യായിരുന്നു സംഭവം.
പരവൂർ സ്വദേശിയായ ഇരുപത്തിയഞ്ച്കാരനും, പാരിപ്പള്ളി സ്വദേശിനിയായ പത്തൊമ്പത് കാരിയുമാണ് അപകടത്തിൽ പെട്ടത്. ഇന്നലെയാണ് വിനുവും സാന്ദ്രയും കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്തെ പാറക്വാറിയ്ക്ക് മുകളിലെത്തിയത്. യുവതി സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി പാറ കുളത്തിലേയ്ക്ക് വീഴുക ആയിരുന്നു. 150 അടിയോളം ഉയരമുള്ള പാറ മുകളിൽനിന്നും 50 അടിയിൽ അധികം ആഴമുള്ള പാറക്കുളത്തിൽ വീണ് മുങ്ങിത്താഴുന്ന പ്രതിശ്രുത വധുവിനെ രക്ഷിക്കാൻ പ്രതിശ്രുത വരനും കൂടെ ചാടി. പിന്നെ വെള്ളത്തിൽ കണ്ട സാരി തുമ്പിൽ പിടിച്ചു വലിച്ച് പ്രതിശ്രുത വധുവിനെ വെള്ളം കുറഞ്ഞ ഭാഗത്തെത്തിച്ചു.
നീന്തൽ വലിയ വശമില്ലാത്ത പ്രതിശ്രുത വരൻ വളരെ പണിപ്പെട്ടാണ് പ്രതിശ്രുത വധുവിനെ പാറക്കുളത്തിൽ വെള്ളം കുറഞ്ഞ ഭാഗത്ത് എത്തിച്ചത്. ഇവിടെ നിന്നും ഇരുവരും ഉറക്കെ നിലവിളിക്കാൻ തുടങ്ങി. കരയിൽ നിന്നിരുന്ന ഫോട്ടോ ഷൂട്ടി നായി കൂടെയെത്തിയ ഫോട്ടോ ഗ്രാഫർമാർ അതിനു മുമ്പേ തന്നെ നിലവിളി തുടങ്ങിയിരുന്നു. കൂട്ടവിളി കേട്ട് പരിസരവാസികളും ഓടിയെത്തി. നാട്ടുകാർ ഇട്ട് കൊടുത്ത കയറിൽ വീണ്ടും മുങ്ങി പോകാതിരിക്കാൻ പരസ്പരം ബന്ധിച്ചു നിന്ന ഇരുവരേയും സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സ് ചങ്ങാടത്തിൽ കരയിൽ എത്തിക്കുകയായിരുന്നു. ഉടൻ തന്നെ സാന്ദ്രയെയും വിനുവിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഒന്നിച്ചതോടെയാണ് രക്ഷാപ്രവർത്തനം എളുപ്പമായത്. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അപകടത്തിൽ പ്രതിശ്രുത വധുവിന് കാലിന് അവശതയുള്ളതിനാൽ ഇന്ന് നടക്കേണ്ട വിവാഹം മാറ്റിയേക്കും എന്നാണ് വിവരം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments