അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം
Send us your feedback to audioarticles@vaarta.com
ഗോപി സുന്ദറും അമൃത സുരേഷുമാണ് വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹം പുറത്തു വരുന്നു. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ അണ്‍ഫോളോ ചെയ്തതും ഇരുവരും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റ് പിന്‍വലിച്ചതുമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇരുവരുടെയും ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോഴും ഉണ്ട്. വേര്‍പിരിയല്‍ അഭ്യൂഹ വാര്‍ത്തയില്‍ അമൃതയോ ഗോപി സുന്ദറോ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗോപി സുന്ദറിൻ്റെ ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതും, ഗായിക അഭയ ഹിരൺമയിയും ആയുള്ള ലിവിങ് റിലേഷനും വേർപിരിയലുമെല്ലാം ചർച്ചയായിരുന്നു. അതേസമയം ഗായിക അഭയ ഹിരൺമയിയുടെ ഒരു പോസ്റ്റും വൈറലാവുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരൺമയി. അഭയയുടെ പോസ്റ്റ് അതിലെ ക്യാപ്‌ഷൻ കൊണ്ടാണ് ശ്രദ്ധനേടുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു എന്നാണ് അഭയ തൻ്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com