പ്രൊമോഷന് വരാത്ത നടന്മാരിൽ രണ്ടുപേർ വ്യത്യസ്ഥർ; വെള്ളം മുരളി
Send us your feedback to audioarticles@vaarta.com
സിനിമ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുമ്പോൾ മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ഊഷ്മളമായ അനുഭവം പങ്കു വയ്ക്കുകയാണ് നിർമ്മാതാവ് വെള്ളം മുരളി. നദികളിൽ സുന്ദരി യമുന യുടെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിൻ്റെതായ പ്രയോഗിക പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തൻ്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി.
സംവിധായകർ, ക്യാമറമേൻ, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെട്ടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടു വരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ എന്ന് പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന- നിർമ്മാതാവ് മുരളി പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments