ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്, ചിത്രീകരണം നിർത്തി വച്ചു
Send us your feedback to audioarticles@vaarta.com
സിനിമയില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന് പരിക്ക്. അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റില്‍ പ്രവേശിപ്പിച്ചു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. എന്നാല്‍ സിടി സ്കാന്‍ പരിശേധനയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. കുറച്ച് ആഴ്ചത്തെ വിശ്രമമാണ് അമിതാഭ് ബച്ചന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന 'പ്രൊജക്റ്റ് കെ’ യുടെ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ബച്ചന് പരുക്കേറ്റത്. തുടർന്ന് പ്രൊജക്റ്റ് കെയുടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.
മുംബൈയിലെ വസതിയിൽ താനിപ്പോൾ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു. ശരീരം അനക്കാൻ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഈ സമയത്ത് ആരാധകരെ കാണാൻ പ്രയാസമാണെന്നും ആരും വസതിയ്ക്ക് പുറത്ത് എത്തരുതെന്നും നടൻ അഭ്യർഥിച്ചു. പാൻ ഇന്ത്യ സയൻസ് ഫിക്ഷൻ ചിത്രമായ പ്രൊജക്ട് കെ 2024 ജനുവരി 12നു തിയറ്ററുകളിൽ എത്തും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments