അമേരിക്കയില് കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ചു വര്‍ഷം ആനുകൂല്യമില്ല
Send us your feedback to audioarticles@vaarta.com
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് ട്രമ്പ് സൂചന നല്‍കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെത്തി ആദ്യത്തെ അഞ്ചു വര്‍ഷം നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല. ഇന്നലെയോ കുറച്ചു കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല. രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്‍ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമവും ഐശ്വര്യവും രാജ്യത്തിനു തന്നെ ലഭിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേമപദ്ധതികളുടെ ദുരുപയോഗം തടയാനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം കൊണ്ടുവന്നിരുന്നു.
Follow us on Google News and stay updated with the latest!
Comments