നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി അമേരിക്ക

  • IndiaGlitz, [Friday,June 23 2023]

യുഎസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. നരേന്ദ്ര മോദിയുടെ ചിത്രം ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അമേരിക്ക സ്വാഗതം ചെയ്തത്. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നിരവധി ഇന്ത്യക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു.

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ നാനാത്വത്തിൽ അഭിമാനം കൊള്ളുന്നവരാണെന്നും ജോ ബൈഡന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ദാരിദ്ര്യ നിർമ്മാർജ്ജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഇന്ത്യയും യുഎസുമെന്നും ഇവ ഇരു രാജ്യങ്ങൾക്കെന്ന പോലെ ലോകത്തിനും ഗുണകരമാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.