ആ വീഡിയോ കാണാൻ കഴിയാഞ്ഞ വിഷമത്തിൽ അമലപോൾ
Monday, June 12, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
തമിഴ് സിനിമാലോകത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളാണ് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാർത്തിക് നടത്തിയത്. ധനുഷ്, ആൻഡ്രിയ, ഹൻസിക, തൃഷ, അനിരുദ്ധ് തുടങ്ങിയവരെല്ലാം സു ചിലീക്സിൽ കുടുങ്ങുകയും ചെയ്തു. മലയാളിയായ അമല പോളും ഈ ലീക്കിൽ ഉൾപ്പെട്ടിരുന്നു. ഓരോ വീഡിയോകളും പുറത്ത് വരുന്പോഴും അമല ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
അമല മദ്യലഹരിയിലാണെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ സുചിത്ര പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ അമലയും സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു.അമലയുടെ പ്രതികരണം ഇങ്ങനെ: ഞായറാഴ്ച എന്റെ ഒരു വീഡിയോ പുറത്തുവിടുമെന്ന് ഞാൻ കേട്ടു. ആ വീഡിയോ കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടവേറ്റായി. ആ വീഡിയോ കാണാൻ സാധിക്കാത്തതിൽ എനിക്ക് വളരെ വിഷമമുണ്ട് ഒരു തമിഴ് മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ ഈ പ്രതികരണം.
കോയമ്പത്തൂരിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്റെ കൈയിൽ അവിടെയുണ്ടായിരുന്ന ധനുഷിന്റെ സംഘത്തിൽപ്പെട്ടയാൾ പിടിച്ചു തിരിച്ചുവെന്നാരോപിച്ചാണ് ആദ്യം സുചിത്ര ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കൈയുടെ ചിത്രമടക്കമായിരുന്നു പോസ്റ്റ്. സുചി എന്ന യൂസർനെയിമിലുള്ള അക്കൗണ്ടിൽ നിന്നായിരുന്നു ഈ വിവാദ ദൃശ്യങ്ങളെല്ലാം പുറത്ത് വന്നത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര ഇതിനിടയിൽ പലവട്ടം ട്വീറ്റ് ചെയ്തെങ്കിലും പിന്നെയും താരങ്ങൾക്കെതിരെ ട്വീറ്റുകൾ വന്നുകൊണ്ടിരുന്നു.
Follow us on Google News and stay updated with the latest!
Comments