ആകാംക്ഷ നിറച്ച് അമലാ പോളിന്റെ 'ടീച്ചർ' ട്രെയ്‌ലർ പുറത്തിറങ്ങി

അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന 'ടീച്ചറി'ന്റെ ട്രെയ്‌ലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവിക എന്ന സ്‌കൂള്‍ ടീച്ചറുടെ വേഷമാണ് അമല പോൾ കൈകാര്യം ചെയുന്നത്. ഒരു സ്കൂൾ ടീച്ചർക്കുനേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനവുമാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

അമല പോളിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. ഡിസംബര്‍ രണ്ടാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പി വി ഷാജി കുമാര്‍, വിവേക് ചേർന്നാണ്, ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.

More News

ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി. ആർ സുനുവിന് സസ്‌പെൻഷൻ

തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സസ്പെൻഡ് ചെയ്തു.

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്നു ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ.

മലയാളി ദമ്പതികൾ ജാമ്യത്തിൽ ഇറങ്ങി: 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

ജാമ്യത്തിൽ ഇറങ്ങി 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ