close
Choose your channels

അമല പോള്‍ വീണ്ടും വിവാഹിതയായി; വരൻ ജഗദ് ദേശായി

Monday, November 6, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അമല പോള്‍ വീണ്ടും വിവാഹിതയായി; വരൻ ജഗദ് ദേശായി

നടി അമല പോള്‍ വീണ്ടും വിവാഹിതയായി. ഗോവ സ്വദേശിയായ സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങിൻ്റെ ചിത്രങ്ങള്‍ ജഗദ് ദേശായിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരന്‍ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. ‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എൻ്റെ അപ്‌സരസിൻ്റെ കൈപിടിച്ച് മുന്നോട്ട്’ എന്ന അടിക്കുറിപ്പോടെയാണ് അദേഹം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തു വിട്ടിരിക്കുന്നത്.

ഒട്ടേറെ പേരാണ് അമലയ്‌ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ”മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു ജഗദ് അന്നു പങ്കുവെച്ച വീഡിയോ. 2014ല്‍ തമിഴ് സംവിധായകന്‍ എഎല്‍ വിജയ് യെ അമല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. മലയാളത്തില്‍ ‘ആടു ജീവിതം’ ആണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment