നടന്‍ ടിനി ടോമിനെ പിന്തുണച്ച് എ എം ആരിഫ് എംപിയും എംഎൽഎ ഉമ തോമസും
Send us your feedback to audioarticles@vaarta.com
നടന്‍ ടിനി ടോം സിനിമാ മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനം വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലഹരി ഉപയോഗത്താല്‍ പല്ല് ദ്രവിക്കുന്ന ഒരു നടന്‍ ഉണ്ടെന്നും മകന് സിനിമയില്‍ അവസരം വന്നിട്ടും വിടേണ്ട എന്ന തീരുമാനമാണ് ഭാര്യ എടുത്തതെന്നും ടിനി കോളേജ് വിദ്യാര്‍ഥികളോട് സംവദിക്കവെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി പരിഹാസങ്ങൾ നടനെത്തേടി എത്തി. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ ഉമ തോമസും സി പി എം നേതാവും ആലപ്പുഴ എംപിയുമായ എ എം ആരിഫും.
ടിനി ടോം ഉന്നയിച്ച വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും ഒറ്റ തിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നതെന്ന് ഉമ തോമസ് എംഎൽഎ ചൂണ്ടിക്കാട്ടി. അതുപോലെ ടിനി ടോം നടത്തിയ പ്രസ്താവനയെ അഭിനന്ദിച്ചു കൊണ്ട് എ എം ആരിഫ് എം പിയും രംഗത്തു വന്നു. ഏതെങ്കിലും ഒരു വ്യക്തിയെയോ സിനിമ മേഖല ആകെ അടച്ച് ആക്ഷേപിക്കാനൊന്നുമല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച്, മയക്കുമരുന്നിൻ്റെ ഉപയോഗം ഒരു തലമുറ എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചത് എന്നും എ എം ആരിഫ് എം പി ഫേസ്ബുക്കില്‍ കുറിച്ചു. എംഎ നിഷാദ്, ജോയ് മാത്യു, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ സിനിമാ താരങ്ങളും ടിനി ടോമിൻ്റെ പ്രസ്താവനയെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വന്നു. അമ്മ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിൻ്റെ പ്രസ്താവന വീണ്ടുവിചാരം ഇല്ലാത്തതാണെന്നും സഹപ്രവർത്തകരെ താറടിച്ചു കാണിച്ചു എന്നുമായിരുന്നു ജോയി മാത്യു പറഞ്ഞത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments