ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Send us your feedback to audioarticles@vaarta.com
ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യം ചെയ്യിലിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നില്ല. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.
തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റില്‍ രാജിനെയാണ് പൊലീസ് പിടികൂടിയത്. ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുമട്ടു തൊഴിലാളികളുടെ സഹായത്താൽ സാഹസികമായി പിടികൂടുക ആയിരുന്നു. ക്രിസ്റ്റില്‍ കൊടും ക്രിമിനൽ ആണെന്ന് പൊലീസ് പറഞ്ഞു. വയോധികയെ പീഡിപ്പിച്ച കേസടക്കം തിരുവനന്തപുരം ജില്ലയില്‍ മാത്രം നിരവധി കേസുകൾ പ്രതിക്കെതിരെ ഉള്ളതെന്ന് പോലീസ് പറഞ്ഞു. അതേ സമയം 2017-ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ ഇയാളെ പിടികൂടാൻ പാറശ്ശാല പോലീസ് കാര്യമായി ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.
Follow us on Google News and stay updated with the latest!
Comments