മല്ലു ട്രാവലർ ജാമ്യം ലഭിച്ചില്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തും
Send us your feedback to audioarticles@vaarta.com
മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കാനഡയില്‍ നിന്നും ലണ്ടനിൽ എത്തി. അടുത്തയാഴ്ച നാട്ടിലേക്ക് എത്തും. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് ഷാക്കിറിൻ്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന് നേരെ അന്വേഷണം നടക്കുന്നത്.
യുവതി എറണാകുളം സെൻട്രൽ പൊലീസ് മുൻപാകെ പരാതി സമർപ്പിക്കുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പൊലീസ് മല്ലു ട്രാവലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചു വരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com