സംഗീതാത്മകമായ ചിത്രവുമായി അൽഫോൺസ് പുത്രൻ
Send us your feedback to audioarticles@vaarta.com
തിയേറ്ററുകളിൽ 'പ്രേമം' തീർത്ത അലയൊലികൾ വീണ്ടും ആവർത്തിക്കാൻ എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ പുതിയ ചിത്രം സംഗീതത്തെ ആസ്പദമാക്കിയായിരിക്കുമെന്ന് അൽഫോൺസ് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
'ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. പ്രണയവും സൗഹൃദവും തന്നെയാണ് ഈ ചിത്രത്തിലെ ഘടകങ്ങൾ. എന്നാൽ ഇത് മറ്റൊരു പ്രേമമോ നേരമോ അല്ല. പ്രണയവും ഹാസ്യവും തുടങ്ങി എല്ലാ വികാരങ്ങളും ചേർന്ന ഒരു സാധാരണ സിനിമയാണിത്'. കഴിഞ്ഞ ചിത്രങ്ങളിലേതു പോലെ നിവിൻ പോളിയല്ല ഇതിൽ നായകനെന്നും എന്നാൽ മറ്റൊരു ചിത്രത്തിലൂടെ തങ്ങൾ വീണ്ടും ഒരുമിക്കുമെന്നും അൽഫോൺസ് പറഞ്ഞു.
പ്രേമത്തിന്റെ സംഗീത സംവിധായകനായ രാഗേഷ് മുരുകേശന്റെതാണ് സംഗീതം. അൽഫോൺസിന്റെ നിർമ്മാണത്തിൽ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൊഹ്സിൻ കാസിമാണ് ചിത്രത്തിന്റെ സംവിധായകൻ. ശബരീഷ് വർമ്മ, ഷറഫുദ്ദീൻ, ഷിജു വിൽസോ, കൃഷ്ണ ശങ്കർ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments