ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യന്‍ താരം; അല്ലു അര്‍ജുന്‍

  • IndiaGlitz, [Tuesday,July 25 2023]

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആണ് അല്ലു അർജുനു പുതിയൊരു റെക്കോർഡ് കൂടി സ്വന്തം. ഈയിടെ ആരംഭിച്ച 'ത്രെഡ്സ്' എന്ന ആപ്പിൽ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ് അല്ലു അർജുൻ. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം അല്ലു അർജുനാണ്. തൻ്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിൽ താരം എന്നും മുൻപന്തിയിലാണ്. അതു കൊണ്ടു തന്നെ നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് അല്ലു അർജുൻ.

സ്‌ക്രീനിലെ മിന്നുന്ന പ്രകടനവും സ്വകാര്യ ജീവിതത്തിലുള്ള മികച്ച വ്യക്തിത്വവും മൂലം അദ്ദേഹത്തിൻ്റെ ആരാധകരുടെ എണ്ണം ലോകമെമ്പാടും ഗണ്യമായി വികസിച്ചു കൊണ്ടിരിക്കുകയാണ്. 2021ൽ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെ താരത്തിൻ്റെ ജനപ്രീതി പതിന്മടങ്ങു വർദ്ധിച്ചിരുന്നു. പാൻ ഇന്ത്യൻ തലത്തിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി അല്ലു അർജുൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'പുഷ്പ 2'വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.