അല്ലു അര്ജുന് ഇനി സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പം
Send us your feedback to audioarticles@vaarta.com
പുഷ്പ 2 വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്ജുന്. അര്ജുന് റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ് കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷന് കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിൻ്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വംഗയുടെ സ്പിരിറ്റ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്ജുന് നായകനാവുന്ന ചിത്രം ആരംഭിക്കുക.
പ്രഭാസാണ് സ്പിരിറ്റ് എന്ന ചിത്രത്തില്‍ നായകനാവുന്നത്. രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അനിമല്‍' എന്ന ചിത്രമാണ് വംഗ പൂര്‍ത്തിയാക്കിയത്. 'അര്ജുന് റെഡ്ഡി'യെ തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ഹിന്ദിയിലെ 'കബീര്‍ സിംഗ്' എന്നിവയുടെ വിജയത്തിന് ശേഷമാണ് രണ്‍ബീറിനൊപ്പം ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം അല്ലു അര്ജുന് നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിൻ്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout