'എഎഎ സിനിമാസ്' അല്ലു അര്‍ജ്ജുന്‍ ഉദ്ഘാടനം ചെയ്തു

  • IndiaGlitz, [Friday,June 16 2023]

ഹൈദരാബാദിലെ അമീര്‍പേട്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം 'ഐക്കണ്‍ സ്റ്റാര്‍' അല്ലു അര്‍ജ്ജുന്‍ 'എഎഎ സിനിമാസ്' ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ സിനിമാസുമായുള്ള പാര്‍ട്ട്നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍ 'എഎഎ സിനിമാസ്' സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ താരമായ അല്ലു അര്‍ജ്ജുനെ കാണാനായി ധാരാളം ഫാന്‍സും സ്ഥലത്ത് എത്തിയിരുന്നു. അല്ലു അർജ്ജുൻ പറയുന്നു, എഎഎ സിനിമാസ് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യകളോടെയാണ് സുനില്‍ നാരംഗ് ഇതോരുക്കിയത്. LED സ്ക്രീന്‍ ഉള്ള സൗത്ത് ഇന്ത്യയിലെ ഏക മള്‍ട്ടിപ്ലെക്സും എഎഎ സിനിമാസ് ആണെന്നതും എടുത്ത് പറയേണ്ടതാണ്. എഎഎ സിനിമാസ് ഇത്രയും ഗംഭീരമായി ഒരുക്കാനായത് സുനില്‍ നാരംഗിൻ്റെയും കുടുംബത്തിൻ്റെയും കൂട്ടമായ പരിശ്രമത്താല്‍ തന്നെയാണ്. പ്രേക്ഷകര്‍ക്ക് മികവുറ്റൊരു അനുഭവമായിരിക്കും ഇത് എന്നതില്‍ സംശയമില്ല.

സുനില്‍ നാരംഗിൻ്റെ വാക്കുകള്‍: എഎഎ സിനിമാസിലെക്ക് സ്വാഗതം. മൂന്നു ലക്ഷം സ്ക്വയര്‍ ഫീറ്റ് ആണ് ഈ കോംപ്ലക്സിൻ്റെ വിസ്തീര്‍ണ്ണം. മൂന്നാം നിലയില്‍ മുപ്പത്തയ്യായിരം സ്ക്വയര്‍ ഫീറ്റില്‍ ഫുഡ്‌ കോര്‍ട്ടിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നാലാം നിലയിലാണ് അഞ്ചു സ്ക്രീനുകളുള്ള എഎഎ സിനിമാസ്. ഇവിടത്തെ സ്ക്രീന്‍ 2വില്‍ LED സ്ക്രീനാണുള്ളത്. സൌത്ത് ഇന്ത്യയിലെ LED സ്ക്രീനുള്ള ഏക മള്‍ട്ടിപ്ലെക്സാണ് എഎഎ സിനിമാസ്. പ്രൊജക്ഷന്‍ ആവശ്യമില്ലാത്ത ഈ സാങ്കേതികവിദ്യ ദൃശ്യമികവിലും ഏറെ മുന്നിലാണ്. പ്രേക്ഷകര്‍ക്ക് നയനാനന്ദകരമായ ഒരു അനുഭവമായിരിക്കും ഇത് നല്‍കുക. സ്ക്രീന്‍ 1 അറുപത്തേഴ് അടി ഉയരമുള്ളതും, ബാര്‍ക്കോ ലേസര്‍ പ്രൊജക്ഷനും അറ്റ്‌മോസ് ശബ്ദ സാങ്കേതിക വിദ്യയും ഉള്ളതുമാണ്. ഹൈദരാബാദിലെ തന്നെ ഏറ്റവും വലിയ സ്ക്രീനാണിത്. ലോകോത്തര നിലവാരമുള്ള ശബ്ദ നിലവാരമാണ് ഈ സ്ക്രീനുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുക. കുറവുകളൊന്നും വരുത്താതെയാണ് ഇവിടത്തെ ലോബിയും ഒരുക്കിയിരിക്കുന്നത്, പ്രേക്ഷകര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

More News

'വിവേകാനനൻ വൈറലാണ്': ചിത്രീകരണം ആരംഭിച്ചു

'വിവേകാനനൻ വൈറലാണ്': ചിത്രീകരണം ആരംഭിച്ചു

സഞ്ജുവിനെ അവഗണിച്ച് സെലക്ഷന്‍ കമ്മിറ്റി

സഞ്ജുവിനെ അവഗണിച്ച് സെലക്ഷന്‍ കമ്മിറ്റി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേചെയ്തു

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേചെയ്തു

വേ​ഗപരിധി കുറച്ചുകൊണ്ട് ‍അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം: മന്ത്രി ആന്റണി രാജു

വേ​ഗപരിധി കുറച്ചുകൊണ്ട് ‍അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം: മന്ത്രി ആന്റണി രാജു

മലയാളം കണ്ട മഹാനടൻ്റെ ഓർമ്മകൾക്ക് 52 വയസ്

മലയാളം കണ്ട മഹാനടൻ്റെ ഓർമ്മകൾക്ക് 52 വയസ്