അല്ലു അര്‍ജുന് ഇന്‍സ്റ്റയിൽ 20 മില്ല്യണ്‍ ഫോളോവേഴ്സ്
- IndiaGlitz, [Thursday,March 09 2023]
ഇരുപത് മില്ല്യണ്‍ ഫോളോവേഴ്‌സുമായി ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുന്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരമായി അല്ലു അർജുൻ മാറി. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ റെഡ്ഡിയെ ആണ്. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു.