സിദ്ധിഖിനു വേണ്ടി പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ: മേജർ രവി
Send us your feedback to audioarticles@vaarta.com
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി. നിലവില്‍ ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് സിദ്ദിഖ് കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതാണ് ആരോഗ്യം തീരെ മോശമാകാൻ കാരണം, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നില ഗുരുതരമായതിനാല്‍ ആരെയും അകത്തേക്ക് കടത്തി വിട്ടില്ല. ഹോസ്പിറ്റല്‍ മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ കുടുംബം തീരുമാനം എടുക്കട്ടെ എന്ന നിലപാടാണെന്നും മേജര്‍ രവി പറഞ്ഞു. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ"- മേജർ രവി പറഞ്ഞു
Follow us on Google News and stay updated with the latest!
Comments