സിദ്ധിഖിനു വേണ്ടി പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ: മേജർ രവി

  • IndiaGlitz, [Tuesday,August 08 2023]

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി. നിലവില്‍ ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് സിദ്ദിഖ് കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതാണ് ആരോഗ്യം തീരെ മോശമാകാൻ കാരണം, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നില ഗുരുതരമായതിനാല്‍ ആരെയും അകത്തേക്ക് കടത്തി വിട്ടില്ല. ഹോസ്പിറ്റല്‍ മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ കുടുംബം തീരുമാനം എടുക്കട്ടെ എന്ന നിലപാടാണെന്നും മേജര്‍ രവി പറഞ്ഞു. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ- മേജർ രവി പറഞ്ഞു

More News

തോമസ് കെ തോമസ് എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്

തോമസ് കെ തോമസ് എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്ത്

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ