മകൻ നേതാവായതോടെ ബിജെപിയോടുള്ള എല്ലാ വെറുപ്പും തീർന്നു: എലിസബത്ത് ആന്റണി
Send us your feedback to audioarticles@vaarta.com
കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകൻ അനിലിനെ എ കെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത്. മകനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടു വരാൻ ശ്രമിക്കില്ലെന്നും അനിലിന് ബിജെപിയിൽ നിരവധി അവസരങ്ങളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മകൻ ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നെന്ന് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് കൂട്ടിച്ചേർത്തു.
മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എ കെ ആന്റണി പരിശ്രമിച്ചിട്ടില്ല എന്നും, എ കെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകൻ്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു. പ്രാർത്ഥനയ്കക്കിടെ അനുഭവ സാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിൻ്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments