അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണ; ഹരിദാസൻ

  • IndiaGlitz, [Tuesday,October 10 2023]

തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് ഹരിദാസൻ കുറ്റസമ്മതം നടത്തി. പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ്റെ മൊഴി. ബാസിത്തിൻ്റെ നിർദേശ പ്രകാരമാണ് അഖിൽ മാത്യുവിൻ്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. അഖിൽ മാത്യുവിനെന്നല്ല, ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി എ ക്ക് നൽകി എന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല. അതേ സമയം അഖിൽ സജീവിൻ്റെ മൊഴി പ്രകാരം കോഴിക്കോട്‌ സംഘത്തിലെ അഞ്ച്‌ പേർക്കെതിരെ കേസെടുത്തു. ലെനിൽ, ബാസിത്‌, റയീസ്‌, ശ്രീരൂപ്‌, സാദിഖ്‌ എന്നിവർക്കെതിരെ ആണ്‌ പത്തനംതിട്ട പൊലീസ്‌ കേസെടുത്തത്‌.

More News

കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: വി ഡി സതീശൻ

കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: വി ഡി സതീശൻ

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ