അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണ; ഹരിദാസൻ
Send us your feedback to audioarticles@vaarta.com
തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് ഹരിദാസൻ കുറ്റസമ്മതം നടത്തി. പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ്റെ മൊഴി. ബാസിത്തിൻ്റെ നിർദേശ പ്രകാരമാണ് അഖിൽ മാത്യുവിൻ്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. അഖിൽ മാത്യുവിനെന്നല്ല, ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി എ ക്ക് നൽകി എന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. ബാസിത് ഇതുവരെ ഹാജരായില്ല. അതേ സമയം അഖിൽ സജീവിൻ്റെ മൊഴി പ്രകാരം കോഴിക്കോട് സംഘത്തിലെ അഞ്ച് പേർക്കെതിരെ കേസെടുത്തു. ലെനിൽ, ബാസിത്, റയീസ്, ശ്രീരൂപ്, സാദിഖ് എന്നിവർക്കെതിരെ ആണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout