അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

  • IndiaGlitz, [Monday,April 10 2023]

എ കെ എൻറർടൈന്മെന്റ്സിൻ്റെ ബാനറിൽ സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൻ്റെ ടീസർ മുതൽ പാട്ടുകൾ വരെ സോഷ്യൽ മീഡിയ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി ഏപ്രിൽ 28നെന്ന് തീരുമാനിക്കുകയാണ് അണിയറപ്രവർത്തകർ. അഖിലിൻ്റെ പിറന്നാൾ ദിനമായ ഏപ്രിൽ 8ന് മുന്നോടിയായി ഒരു മാസ്സ് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒരു ആക്ഷൻ ലുക്കിലാണ് പോസ്റ്ററിൽ അഖിൽ അക്കിനേനിയെ കാണുന്നത്. ഒരു വൻ തീപിടുത്തത്തിൻ്റെ മുന്നിലൂടെ മെഷീൻ തോക്ക് പിടിച്ച് നിൽക്കുന്ന അഖിലിനെ പോസ്റ്ററിൽ കാണാം. റിലീസ് പോസ്റ്ററിന് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന ഉറപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. സമ്മർ വെക്കേഷൻ അവധി ആയതുകൊണ്ട് തന്നെ ഏജന്റിന് പോസിറ്റീവ് ഫാക്ടറാണ് വരുന്നത്. അഖിലിനെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രവും ലുക്കുമാണ് സംവിധായകൻ സുരേന്ദർ റെഡ്ഢി നൽകിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിൻ്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

More News

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക . തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക". തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും

ഐപിഎൽ 2023: ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 81 റൺസ് ജയം

ഐപിഎൽ 2023: ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 81 റൺസ് ജയം