ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യൻ എന്ന് എ കെ ശശീന്ദ്രൻ

  • IndiaGlitz, [Friday,September 22 2023]

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെ ബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മന്ത്രിസഭാ പുനഃസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്.

വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയിൽ ധാരണയായതാണ്. അഹമ്മദ് ദേവർകോവിൽ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകൾ കോൺഗ്രസ് എസിൻ്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി രാജുവിൻ്റെ ഗതാഗതം ഗണേഷ് കുമാറിന് കൈമാറും എന്നുമായിരുന്നു ധാരണ. എന്നാൽ വകുപ്പുകൾ മാറ്റിത്തരണമെന്ന ആവശ്യത്തിലാണ് ഇരുകൂട്ടരും, വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

More News

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി

അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കൂ; വിവാഹ വാർത്തയിൽ പ്രതികരിച്ച് തൃഷ

അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കൂ; വിവാഹ വാർത്തയിൽ പ്രതികരിച്ച് തൃഷ

ഐഎസ്എല്‍: ബംഗളുരുവിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ജയം

ഐഎസ്എല്‍: ബംഗളുരുവിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ജയം