സതീശനെയും സുധാകരനെയും വിമർശിച്ച് എ കെ ആന്റണി
Send us your feedback to audioarticles@vaarta.com
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവർത്തകർക്കു ബോധ്യപ്പെടണമെന്നും കെപിസിസി നിർവാഹക സമിതി യോഗത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. ഇരുവർക്കുമിടയിൽ ഐക്യമില്ലെങ്കിലും ഉണ്ടെന്നു പ്രവർത്തകരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ മാധ്യമങ്ങൾക്കു മുന്നിൽ വച്ച് തർക്കിച്ച സംഭവം പാർട്ടിക്കു നാണക്കേടായ സാഹചര്യത്തിലാണ് ആന്റണിയുടെ വാക്കുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന സുപ്രധാന യോഗത്തിൽ ആന്റണിയുടെ രൂക്ഷ വിമർശം നേതാക്കളെ ഞെട്ടിച്ചു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് ചർച്ചയിലും നിഴലിച്ചത്. "കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അവസാന വാക്ക് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, നിങ്ങൾ എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടു പോകണം. നിങ്ങൾ തമ്മിലുള്ള തർക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്നമില്ല"- എന്നായിരുന്നു ആന്‍റണിയുടെ വാക്കുകള്‍.
Follow us on Google News and stay updated with the latest!
Comments