ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാർ
Send us your feedback to audioarticles@vaarta.com
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എന്‍ സി പി വിമത ക്യാമ്പിലെ നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. പാർട്ടി പിളർത്തിയ ശേഷം അജിത് പവാർ ശരദ് പവാറിനെ കാണാനെത്തുന്നത് ഇതാദ്യമായാണ്. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ ഒൻപത് എം എൽ എമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശരത് പവാർ വിഭാഗത്തിലുള്ള സുപ്രിയ സുലെ, ജയന്ത് പാട്ടിൽ, ജിതേന്ദ്ര അവ്ഹാദ് എന്നിവരും സന്നിഹിതരായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ശരദ് പവാർ തങ്ങളുടെ ഭാഗം കേട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും പട്ടേൽ വ്യക്തമാക്കി. തങ്ങളുടെ ദൈവവും നേതാവുമായ ശരത് പവാറിനെ കണ്ട് അനുഗ്രഹം വാങ്ങിയതായി കൂടിക്കാഴ്ചക്ക് ശേഷം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. നിയമ സഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. ജൂലൈ 2നാണ് ഭരണ കക്ഷിക്കൊപ്പം ചേർന്ന അജിത് പവാർ ഉൾപ്പെടെ പാർട്ടിയിലെ ഒൻപത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout