അയ്യപ്പനു ശേഷം ഗന്ധർവ്വനാകും: ഗന്ധർവ്വ ജൂനിയർ ചിത്രീകരണം ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകന് ആയിരുന്ന വിഷ്ണു അരവിന്ദിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ഉണ്ണി മുകുന്ദന് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ വിവരം ഉണ്ണി മുകുന്ദന് തന്നെയാണ് സോഷ്യല്‍ മീിഡിയയില്‍ പങ്കു വെച്ചത്. ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ പ്രവീണ്‍ പ്രഭാരം, സുജിന്‍ സുജതന്‍ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരി ആണ്. 40 കോടിയാണ് സിനിമയുടെ ബജറ്റ്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വിവാദങ്ങൾക്കിടയിലും മാളികപ്പുറം എന്ന ചിത്രത്തിൻ്റെ വിജയത്തിളക്കത്തിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments